കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ PGDCA
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 38,300 - 93,400 രൂപ
ഉദ്യോഗാർത്ഥികൾ 193/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 14ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
2) കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു വർഷത്തെ കാലയളവിൽ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു.
ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഒഴിവ്: 1
യോഗ്യത: MSc ഫോറസ്ട്രി/ MA ഇക്കണോമിക്സ്
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 36 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഫെല്ലോഷിപ്പ്: 22,000 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക