ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ (ASAP Kerala) ആഭിമുഖ്യത്തിൽ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആസ്പയർ 2024 - മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, 06 സെപ്റ്റംബർ 2O24ന് എറണാകുളം SCMS മുട്ടത്തെ ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെടുകയാണ്.
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. IBM, VOLVO, L&T, Hykon, Fanuc,Hyosung തുടങ്ങി 25 ൽ അധികം കമ്പനികൾ ഡ്രൈവിൽ പങ്കെടുക്കും.
പ്രസ്തുത പ്ലെയ്സ്മെന്റ് ഡ്രൈവിൽ താങ്കളുടെ സ്ഥാപനത്തിലെ 2024 pass-out വിദ്യാർത്ഥികൾക്കും, പൂർവ്വവിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്
എന്ന ലിങ്ക് വഴി വിദ്യാർത്ഥികളെ രെജിസ്റ്റർ ചെയ്യിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു.
2) മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫയർ ആന്റ് സേഫ്റ്റി ടെക്നീഷ്യൻ, സി.സി.ടി.വി ടെക്നീഷ്യന്‍ ആന്റ് റിസപ്ഷനിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നു. താത്കാലി നിയമനമാണ്.
ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്യന് ഒരു വര്‍ഷത്തെ ഗവ. അംഗീകൃത ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമയാണ് യോഗ്യത.
ഫയര്‍ ആന്റ് സേഫ്റ്റി മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
സി.സി.ടി.വി ടെക്നീഷ്യന്‍ ആന്റ് റിസപ്ഷനിസ്റ്റിന് ഗവ.അംഗീകൃത ഐ.ടി.ഐ / ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ആണ് യോഗ്യത. സി.സി.ടിവി ഇൻസ്റ്റലേഷന്‍ ആന്റ് മോണിട്ടറിങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 30 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
ഓഡിയോളജിസ്റ്റിന് ഗവ. അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദമാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 31 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
നിർദ്ദിഷ്‌ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.