കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കുന്നു

കെ.എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കും.താല്പര്യം ഉള്ളവർക്കു ഇമെയിൽ വഴി അപേക്ഷിക്കാം. പരമാവധി ഷെയർ ചെയ്യുക.

ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള പോലീസ് ക്ലിയറൻസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലാത്ത വ്യക്തികൾക്ക് അപേക്ഷിക്കാം.

വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

 സംശയനിവാരണത്തിനും ഇമെയിൽ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

🛑 ജിം ട്രെയിനർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. 

ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

ഉയർന്ന പ്രായപരിധി 40 വയസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. 

🛑 നഴ്സിങ് ഓഫീസർ അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്,

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും.

താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain