കേരളത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
റിസർച്ച് സ്റ്റാഫ് ഒഴിവ്
തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്. അപേക്ഷ 24നകം ഓൺലൈനായി സമർപ്പിക്കണം
അതിഥി അധ്യാപകരെ നിയമിക്കുന്നു
മങ്കട ഗവ.കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/ജെ.ആർ.എഫ്/ പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17 നകം നേരിട്ടോ തപാൽ മുഖേനയോ കോളേജ് ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188900202
ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനറെ നിയമിക്കുന്നു. സമാന തസ്തികയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ആഗസ്റ്റ് 16 വൈകീട്ട് നാലു മണിക്കുള്ളിൽ foodcraftpmna@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ:04933-295733
അംഗനവാടി ഹെൽപ്പർ വർക്കർ
ഒഴിവ് : അപേക്ഷ 23 വരെ
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപർ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അംഗൻവാടി വർക്കർക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെൽപ്പർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 46 വയസ് കവിയരുത്.പട്ടികജാതി-വർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഇളവ് ഉണ്ടായിരിക്കും.മാതൃക അപേക്ഷ ഫോറം മാത്തൂർ പഞ്ചായത്തിലും കുഴൽമന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലും ലഭിക്കും. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ ,
ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ് , കുഴൽമന്ദം പോസ്റ്റ്:678702 എന്ന വിലാസത്തിൽ വൈകീട്ട് അഞ്ചിന് മുൻപ് ലഭ്യമാക്കണം.