സംസ്ഥാനത്തെ സർക്കാർ പൊതുമേഖല സ്വകാര്യ സ്‌ഥാപനങ്ങളിൽ നേരിട്ട് ജോലി നേടാം

 സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്‌ഥാപനങ്ങളിലെ ആയിരത്തോളം ഒഴി‌വിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കു ന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസറി ഡവലപ്മെൻ്റ് സെൻ്ററും ചേർന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്.


ഈമാസം 30 നു മുൻപ് www.sdcentre.org വെബ്സൈറ്റിലൂടെറജിസ്‌റ്റർ ചെയ്യണം. ഇൻ്റർവ്യൂ ഓഗസ്റ്റ് 31 നു രാവിലെ 8 മുതൽ കളമശേരി വനിതാ പോളിടെക്നിക് കോളജിൽ.

യോഗ്യത: മൂന്നു വർഷ പോളി ടെക്നിക് ഡിപ്ലോമ, അല്ലെങ്കിൽ ബിടെക്, ബിഎ, ബിഎസ്‌സി, ബി കോം. പാസായി അഞ്ചു വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭി ക്കാത്തവരുമാകണം. 
സ്റ്റൈപൻഡ്: ബി.ടെക്, ബിഎസ്‌സി, ബികോം യോഗ്യത ക്കാർക്ക് 9000 രൂപയും ഡിപ്ലോമ ക്കാർക്ക് 8000 രൂപയും. സൂപ്പർവൈസറി ഡവലപ്‌മെൻ്റ് സെൻ്ററിൽ റജിസ്‌റ്റർ ചെയ്ത്‌ ശേഷം ഇ-മെയിലിൽ ലഭിച്ച റജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളു ടെയും അസ്സലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം ഇൻ്റർവ്യൂവിനു ഹാജരാകണം. ഒന്നിൽക്കൂടുതൽ സ്‌ഥാപനങ്ങ ളിൽ ഇൻ്റർവ്യൂവിനു പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. പങ്കെടുക്കുന്ന കമ്പനികൾ, ഒഴിവുകൾ, ഇന്റർവ്യൂ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.sdcentre.org ൽ 29നു പ്രസിദ്ധീകരിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain