അങ്കണവാടി വര്‍ക്കര്‍ ജോലി മുതൽ മറ്റു ജോലി ഒഴിവുകളും

 അങ്കണവാടി വര്‍ക്കര്‍ ജോലി മുതൽ മറ്റു ജോലി ഒഴിവുകളും




ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ. പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് (പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണം നാല്) നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷര്‍ 18 നും 46 നുംഇടയില്‍ പ്രായമുള്ളവരും (എസ്സ്.സി/എസ്. റ്റി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം. 

2024 സെപ്റ്റംബര്‍ രണ്ട് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. 
അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും. 

വാക്-ഇൻ-ഇന്റർവ്യൂ 21ന്
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലെ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള വാക്-ഇൻ-ഇന്റർവ്യൂ ആഗസ്റ്റ് 21ന്  രാവിലെ 10 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിൽ നടത്തുന്നു. 

കേരളാ പി.എസ്.സി. നിഷ്‌കർഷിച്ച നിർദിഷ്ട യോഗ്യതയുള്ള, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് പങ്കെടുക്കാം.

 കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ഐ ടി ഡി പിയിൽ ഹാജരാവുക. ഫോൺ: 0497-2700357

അധ്യാപക ഒഴിവ്

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 23 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍: താത്കാലിക നിയമനം
 
ആലപ്പുഴ: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലുള്ള ഓപ്പണ്‍, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം.  ശമ്പളം: 20,000 രൂപ. പ്രായം  01-01-2024 ന് 18 നും 35 നുമിടയില്‍ 

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, ടെക്നോളജി ആന്റ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവ്.

 ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 24-നകം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും പരിഗണിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain