കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും നിരവധി തൊഴിൽ അവസരങ്ങൾ

 കൊച്ചിൻ ഷിപ്‌യാഡിൽ 140 അപ്രന്റ്റിസ് ഒഴിവ്
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 69 ഗ്രാജേറ്റ്, 71 ടെക്ന‌ിഷ്യൻ (ഡിപ്ലോമ) അപ്രൻ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 2024 ഓഗസ്‌റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.


തസ്തിക, യോഗ്യത, സ്റ്റൈപൻഡ്:
ഗ്രാഡ്വേറ്റ് അപ്രന്റിസ്:
യോഗ്യത : ബന്ധപ്പെട്ട ബിഇ/ബിടെക്,
ശമ്പളം: 12,000 രൂപ.
ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻ്റിസ്: കമേഴ്സ്യൽ പ്രാക്ടിസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം (കമേഴ്സ്യൽ പ്രാക്ടിസ്: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്);

ശമ്പളം: 10,200 രൂപ. 2020, 2021, 2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം.
പ്രായം: 18 നു മുകളിൽ.
അപേക്ഷിക്കേണ്ട വിധം: https://nats.education.gov.in എന്ന വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.cochinshipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

64 ഷിപ് ഡ്രാഫ്റ്റ്സ്‌മാൻ ട്രെയിനി
കൊച്ചിൻ ഷിപ‌യാർഡിൽ ഷിപ് ഡ്രാഫ്റ്റ്സ്‌മാൻ ട്രെയിനിയായി മെക്കാനിക്കൽ വിഭാഗത്തിൽ 46 ഒഴിവും ഇലക്ട്രിക്കൽ
വിഭാഗത്തിൽ 18 ഒഴിവും. രണ്ടു വർഷ പരിശീലനം. 2024 ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in

യോഗ്യത: പത്താം ക്ലാസ് ജയം, 60% മാർക്കോടെ 3 വർഷ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്‌മാൻഷിപ് അറിവ്, കാഡ് പ്രാവീണ്യം.
സ്റ്റൈപൻഡ്: ആദ്യ വർഷം: 14,000 രൂപ, രണ്ടാം വർഷം: 20,000 രൂപ.
പ്രായം: 25 കവിയരുത്. അർഹർക്ക് ഇളവ്.
ഫീസ്: 600 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടിക വിഭാഗക്കാർക്കു ഫീസില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain