സമഗ്ര ശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഓഫീസിൽ നിപുൺ ഭാരത് മിഷൻ പ്രോജക്ടിലെ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് തിരുവനന്തപുരം ജില്ലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 36 വയസ്സ്
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🔰കണ്ണൂർ: ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐടിഡിപി ഓഫീസിൽ നടക്കും.
യോഗ്യത: ബിരുദം/ടിടിസി/ബിഎഡ്.
പട്ടികവർണ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.