കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർ ജോലി നേടാൻ അവസരം

 കെ.എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കും.


ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള പോലീസ് ക്ലിയറൻസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലാത്ത വ്യക്തികൾക്ക് അപേക്ഷിക്കാം.

 സംശയനിവാരണത്തിനും ഇമെയിൽ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

2) മലപ്പുറം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ളെ നിയമം-2007 പ്രകാരം തിരൂര്‍ സബ് കളക്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനല്‍ പുതുക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു.
ട്രൈബ്യുണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമാണ് പാനല്‍ രൂപീകരിക്കുന്നത്.

അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം എന്നീ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും പരാതിക്കാരുമായും എതിര്‍കക്ഷികളുമായും സൗഹാര്‍ദ്ദപരമായും വിവേചന രഹിതമായും ഇടപെടാന്‍ കഴിവുള്ളവരും ആയിരിക്കണം.

കൺസിലിയേഷൻ ഓഫീസർമാർ മുഖേന തീർപ്പാക്കുന്ന കേസുകൾക്ക് 1,000 രൂപ വീതം ഹോണറേറിയം ലഭിക്കും.

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 24 ന് രാവിലെ 9.30 ന് തിരൂര്‍ സബ്കളക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain