കേരള തീരദേശ പരിപാലന അതോറിറ്റി കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കേരള തീരദേശ പരിപാലന അതോറിറ്റി, താഴെ പറയുന്ന തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.ഓഫീസ് അറ്റൻഡന്റ് മുതൽ ജോലി ഒഴിവുകൾ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
ഓഫീസ് അറ്റൻഡന്റ്

🔹ജോലി ഒഴിവ് : 1
🔹കാലയളവ്: 1 വർഷം

യോഗ്യത വിവരങ്ങൾ 

എസ്.എസ്.എൽ.സി/തത്തുല്യം
KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ ടൈപ്പിസ്റ്റ്

🔹ജോലി ഒഴിവുകൾ : 4
🔹കാലയളവ് : 1 വർഷം

യോഗ്യത വിവരങ്ങൾ 

പ്ലസ്‌ ടു അല്ലെങ്കിൽ തത്തുല്യം
ഇംഗ്ലീഷ്/മലയാളം ടൈപ്പിംഗ് പ്രാവീണ്യം
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ തത്തുല്യം

പ്രവൃത്തി പരിചയം KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം
ശമ്പളം : കരാർ നിയമനത്തിന് സർക്കാർ അംഗീകരിച്ച പ്രകാരമുള്ള വേതനം

കരാർ നിയമനത്തിന് സർക്കാർ അംഗീകരിച്ച പ്രകാരമുളള വേതനം

അപേക്ഷ സ്വീകരിക്കുന്ന രീതി :

ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും 29.08.2024 തീയതിക്ക് മുമ്പായി മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം തിരുവനന്തപുരം – 695 001 
ഫോൺ – 0471 2339696
എന്ന വിലാസത്തിലേയ്ക്ക് അയക്കേണ്ടതാണ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain