കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമനം നടത്തുന്നു വിവിധ ജില്ലകളിലായി ഒഴിവുകൾ

 കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമനം നടത്തുന്നു വിവിധ ജില്ലകളിലായി ഒഴിവുകൾ


കേരള സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെയും കൗൺസിലേഴ്സിനെയും മാർച്ച് 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരു ഒഴിവും കാസറഗോഡ് ജില്ലയിൽ രണ്ട് ഒഴിവുകളിലുമായി 7 ജില്ലകളിലായി ആകെ 8 ജില്ലാ കോ- ഓർഡിനേറ്റർമാരെയും രണ്ട് കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്.

ജില്ലാ കോഡിനേറ്ററിന് 7000 രൂപയാണ് പ്രതിമാസ ഹോണറേറിയം.
കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. കൗൺസിലേഴ്സിന് 12000 രൂപയാണ് പ്രതിമാസ ഹോണറേറിയം.

ജില്ലാ കോഡിനേറ്റർ യോഗ്യത: പ്ലസ്ടു. കൗൺസിലേഴ്സ് യോഗ്യത: MSc സൈക്കോളജി/ MSW

പ്രായപരിധി 18 നും – 40 നുമിടയില്‍.

അപേക്ഷ ഫോറം കമ്മീഷന്റെ പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.



താല്പര്യം ഉള്ള യുവജനങ്ങൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം 2024 ആഗസ്റ്റ് 30 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain