ഗുരുവായൂർ ദേവസ്വത്തിലെ ബോർഡിൽ വിവിധ തസ്തികളിൽ ജോലി നേടാം.

ഗുരുവായൂർ ദേവസ്വത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റ് (ഫിമെയിൽ) (കാറ്റഗറി നം. 18/2022) തസ്തികയിൽ ഉദ്യോഗാർത്ഥികളുടെ അഭിമുഖം.
ആഗസ്റ്റ് 21ന് രാവിലെ 10.30 മുതലും ഫിസിഷ്യൻ(കാറ്റഗറി നം. 12/2023) തസ്തികയുടെ അഭിമുഖം 22ന് രാവിലെ 10.30 മുതലും ഗുരുവായൂർ നഴ്സിംഗ് അസിസ്റ്റന്റ് (മെയിൽ) (കാറ്റഗറി നം.17/2022) അഭിമുഖം 22 ന് രാവിലെ 11 മുതലും തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസീൽ നടക്കും. 

ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. 

നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 
എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നൽകും.

ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain