പ്രസ്തുത വാക്സിനേഷനുകൾക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വാക്സിനേറ്റർ -ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സർവ്വീസിൽ നിന്നും വിരമിച്ചവരുമായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഫീൽഡ് ഓഫീസർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവരുടെ പക്കൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
30 ദിവസത്തെ ക്യാമ്പെയ്നിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്സിനേഷൻ നടത്തുന്നതിന് പരമാവധി 15000/- രൂപ (പതിനയ്യായിരം രൂപ മാത്രം) ഹോണറേറിയമായി നൽകുന്നതും,
കൂടാതെ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജ്ജും നൽകുന്നതാണ്
സഹായികൾ - ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.സി പാസ്സായവർ, കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ- യുവാക്കൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
30 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഹോണറേറിയം നൽകുന്നതാണ്.
അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനറി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് 2024 ആഗസ്റ്റ് 1-ാം തീയതി രാവിലെ 10 മണിക്ക് മുൻപായി അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി സമർപ്പിക്കേണ്ടതും മേൽവിലാസവും, മൊബൈൽ നമ്പരും വ്യക്തമായി രേഖ പ്പെടുത്തേണ്ടതുമാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു