ഹോമിയോ ആശുപത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

 കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.


സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക്  ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കുന്നു.

സർക്കാർ ഹോമിയോ ആശുപത്രി / ഡിസ്പെൻസറി ടി സി എം സി  എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി  പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.  
ഫോൺ : 0497 2711726

റസിഡന്റ് ട്യൂട്ടർ: വാക് ഇൻ ഇന്റർവ്യൂ
ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന്  ബിരുദം/ടിടിസി/ബിഎഡ് യോഗ്യതയുള്ള  പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐ ടി ഡി പി ഓഫീസിൽ നടക്കും. 

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെയും പരിഗണിക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2700357

അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മാത്തമാറ്റിക്സ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ചപരിമിതി - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം, മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. 

യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 സെപ്റ്റംബർ 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain