കശുവണ്ടി വ്യവസായത്തിൽ കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ കാപ്പെക്‌സിൻ്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് എല്ലാ ജില്ലകളിലേയ്ക്കും മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെ കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10000 രൂപയും വിൽപ്പന അനുസരിച്ച് ഇൻസെൻ്റീവും നൽകുന്നതാണ്. ഉദ്യോഗാർത്ഥികളെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂന് ക്ഷണിയ്ക്കുന്നതാണ്.
യോഗ്യതകൾ : മിനിമം പ്ലസ് ടൂ പാസ്സായിരിക്കണം.
പ്രായപരിധി : 20 – 45
അപേക്ഷകൾ കാപ്പെക്സ്‌സിന്റെ ഹെഡ് ഓഫീസിലേയ്ക്കോ, ഇ-മെയിൽലായോ (cashewcapex @rediffmail.com) അയയ്ക്കുക. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cashewcapex.com സന്ദർശിക്കുക. 0474-2742499, 9847004974, 8921074794 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്.
അപേക്ഷകർ, അവർ ജോലി ചെയ്യുവാൻ താത്പര്യപ്പെടുന്ന ജില്ലകൾ ഏതൊക്കെയാണെന്ന് എഴുതി, യോഗ്യത തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ 30/08/2024-ന് മുൻപ് കാപ്ലെക്സ്‌സിൽ ലഭിയ്ക്കും വിധം അയയ്‌ക്കേണ്ടതാണ്.