കൊച്ചിയിൽ 18000 രൂപ സ്‌റ്റൈപ്പെന്റോടെ ജോലി ചെയ്യാൻ സന്നദ്ധരായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക്കോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 2021ലോ അതിനു ശേഷമോ വിജയിച്ചവർക്കാണ് അവസരം.
രജിസ്റ്റർ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം.
🔰കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും.
അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
സെപ്റ്റംബർ നാലിന് പത്ത് മണിക്ക് വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾ രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.