കേരള സർക്കാർ മെഡിക്കൽ വകുപ്പിന് കീഴിൽ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ നിയമനം നടത്തുന്നു

കണ്ടിൻജൻറ് തൊഴിലാളികളെ തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിലാണ് അഭിമുഖം നടക്കുന്നത്.

▪️യോഗ്യത: ഏഴാം ക്ലാസ്.
▪️വയസ്: 18നും 45നും ഇടയിൽ.
▪️പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം.

▪️തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും കണ്ടിൻജൻറ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.
താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും.

 അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.

അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളുകളിലെ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തുന്നു.

കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം.

 ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain