യോഗ്യത: ITI ( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ മെക്കാനിക്കൽ റഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷനിങ്)
പരിചയം: 3 വർഷം
ശമ്പളം: 19,710 രൂപ
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔰കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു.
ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ.
പതിനാല് ജില്ലകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും.
ക്ലാസുകൾ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്.
താത്പര്യമുള്ളവർ അപേക്ഷകൾ ആഗസ്റ്റ് 22 നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്സ് എച്ച് എസ് എസ് നു സമീപം, തിരുവനന്തപുരം - 24 എന്ന വിലാസത്തിലോ, ഇ-മെയിലിലേക്കോ അയയ്ക്കുക.