വിവിധ ആശുപത്രികളിൽ ജോലി നേടാൻ അവസരം,ഇന്റർവ്യൂ വഴി ജോലി
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പി.ജി.ഡി.സി.എ.
പ്രായപരിധി : 01.01.2024ന് 35 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാലിന് മുമ്പ് കാര്യാലയത്തിൽ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു
കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം
കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യൻ ഇൻറർവ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും ലബോറട്ടറി ടെക്നീഷ്യൻ അന്ന് ഉച്ചയ്ക്ക് 2 മുതലും സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും ഇലക്ട്രീഷ്യൻ അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും ഫാർമസിസ്ററ് ഉച്ചയ്ക് രണ്ടുമുതലും ആണ് നടക്കുക.
ജനറൽ പബ്ലിക് ഹെൽത്ത് നേഴ്സ് ഒഴിവ്
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ മലമ്പുഴയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഗവ.ആശ്രമം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജനറൽ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ ഒരു ഒഴിവുണ്ട്. ജനറൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി/ ബിഎസ്.സി നേഴ്സിങ് ആണ് യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
പ്രവർത്തി പരിചയം അഭികാമ്യം സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് ആറിന് രാവിലെ 10 30 ന് മലമ്പുഴ ആശ്രമം സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
പ്രതിമാസ വേതനം 13,000 /-. താൽപര്യമുള്ളവർ ബയോഡാറ്റ,യോഗ്യത, ജാതി, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മലമ്പുഴ ആശ്രമം സ്കൂളിൽ കൃത്യ സമയത്ത് എത്തണമെന്ന് സീനിയർ സൂപ്രണ്ട്അറിയിച്ചു.
നഴ്സിങ് അസിസ്റ്റന്റ് അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു
ലാബ്/ബ്ലഡ് ബാങ്ക് ടെക്നീഷൻ താത്ക്കാലികനിയമനം
പുനലൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ ഹോസ്പിറ്റൽ ലാബ്/ബ്ലഡ് ബാങ്ക് ടെക്നീഷൻ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ ഹയർ സെക്കന്ററി പഠനത്തിന് ശേഷം കേരളത്തിലെ മെഡി ക്കൽ കോളേജുകളിൽ നിന്നോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നിന്നോ എം.എൽ.ടി കോഴ്സോ തത്തുല്യ യോഗ്യതയോ വിജയകരമായി പൂർത്തിയാക്കിയ ശേഷം കേരള സ്റ്റേറ്റ്' പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവരായിരിക്കണം.
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പരമാവധി പ്രായപരിധി: 40 വയസ്സ്. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സഹിതം ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ആഗസ്റ്റ് 10 വൈകിട്ട് മൂന്നിനകം ലഭിക്കണം. വിവരങ്ങൾക്ക് ആശുപത്രി ഓഫീസ്, ഫോൺ . 0475 2228702.
അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ഒഴിവ്
കോട്ടത്തറയിലെ അട്ടപ്പാടി താലൂക്ക് ട്രൈബൈൽ സ്പെഷാലിറ്റി ആശുപത്രിയിൽ ആശുപത്രി നിർവാഹണ സമിതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തെ കരാർ വ്യവസ്ഥയിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ജി.എൻ.എം / ബി.എസ്.സി നഴ്സിങും രജിസ്ട്രേഷനും ഉള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.ഫാം/ഡിഫാമും രജിസ്ട്രേഷനും ഉള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം എത്തണം.
എല്ലാ തസ്തികകളിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്കായി ആശുപത്രി ഓഫീസുമായി നേരിട്ടോ 9446031336, 8089601411 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സൂപ്രണ്ട് അറിയിച്ചു.