മിൽമയിൽ ജോലി ഇന്റർവ്യൂ വഴി നിയമനം
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: BTech ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്)/ MTech ( ഡയറി എൻജിനീയറിങ്)
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 13
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
2) റെസ്‌ലിംങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
കായിക യുവജന കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂർ സ്പോർട്സ് ഡിവിഷനിലെ കുന്നംകുളം സ്കൂളിലേക്ക് ഒരു റെസ്‌ലിംങ് അസിസ്റ്റന്റ് പരിശീലകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോച്ചിങ്ങിൽ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.
പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമില്ലാത്തവരെയും പരിഗണിക്കും.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് കായിക യുവജന കാര്യാലയത്തിൽ എത്തിചേരണം.
അപേക്ഷാ ഫോം വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും.