കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ | Temporary jobs in kerala

 കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ,നേരിട്ടുള്ള അഭിമുഖം വഴി ജോലി നേടാൻ അവസരം,പരമാവധി ഷെയർ ചെയ്യുക.ജോലി അന്വേഷകരിലേക്കു ഷെയർ ചെയ്യുക.


സെക്യൂരിറ്റി അഭിമുഖം

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.

പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍

കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു.
 ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയം, കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. എമര്‍ജന്‍സി കാഷ്വാലിറ്റി/ ട്രോമാകെയര്‍/ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയവും പരിഗണിക്കും.

താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 2762037.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍

കല്‍പ്പറ്റ നഗരസഭ ഐ.സി.ഡി.എസ് നു കീഴില്‍ ജാഗ്രതാ സമിതി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

 താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ആഗസ്റ്റ് 23 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-7025837473

താല്‍ക്കാലിക നിയമനം
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മലപ്പുറം ഡിവിഷന് കീഴിലെ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി ഓഫീസുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഐ.ടി.ഐ, സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിനു മുമ്പായി ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ തീയതി, സമയം എന്നിവ ഇ-മെയില്‍ മുഖേന അറിയിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അധ്യാപക നിയമനം

കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 17ന്  രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

അസി. പ്രൊഫസര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 19ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അതിഥി അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി  വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള  അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത  പി.ജി, നെറ്റ് ,യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  ഫോണ്‍- 04931-260332.

ഫിറ്റ്‌നസ് ട്രെയിനര്‍

ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
ഫോണ്‍: 7736925907/9495999688.
പോളിടെക്നിക്കിൽ ലക്ചറർ ഒഴിവ്

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

ഇൻസ്ട്രക്ടർ ഒഴിവ്

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

താൽക്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കിൽ താത്ക്കാലിക അധ്യാപക  ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in. ഫോൺ: 0471 2480224.

ജൂനിയർ കൺസൾട്ടന്റ് നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്‌സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.erckerala.org

സെക്യൂരിറ്റി അഭിമുഖം

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത, വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain