ജനറലിസ്റ്റ‌്
ഒഴിവ്: 120
യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം / പിജി.
അക്കൗണ്ട്സ്
ഒഴിവ്: 50
യോഗ്യത: സിഎ യോഗ്യതയും 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും; അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിഎ ഫിനാൻസ്/ പിജിഡിഎം ഫിനാൻസ്/ എംകോം.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷി ക്കാർക്കു പത്തും വർഷം ഇളവ്. പൊതു മേഖലാ ഇൻഷുറൻസ് സ്‌ഥാപന ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യതയും പ്രായവും 2024 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം: 50,925-96,765 രൂപ.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 13ന്. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിട ങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ നവംബർ 17ന്. തുടർന്ന് ഇന്റർവ്യൂ.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 100 രൂപ ഇന്റിമേഷൻ ചാർജ്.