- ബ്രാഞ്ച് മാനേജർ,
- പ്രോജക്‌ട് കോഓർഡിനേറ്റർ,
- എച്ച്ആർ എക്‌സിക്യൂട്ടീവ്,
- മാർക്കറ്റിങ് മാനേജർ,
- അസോഷ്യേറ്റ് എൻജിനീയർ,
- റിലേഷൻഷിപ് മാനേജർ,
- മീഡിയ കോഓർഡിനേറ്റർ,
- എഐ കണ്ടന്റ് റൈറ്റർ,
- പ്രൊഡക്‌ഷൻ ട്രെയിനി,
- കസ്‌റ്റമർ കെയർ എക്‌സിക്യൂട്ടീവ്,
- കെയർ ടേക്കർ,
- ടെക്നിക്കൽ ഓപ്പറേറ്റർ,
- അക്കൗണ്ടന്റ്,
- ഫിനാൻഷ്യൽ അഡ്വൈസർ
തുടങ്ങി ഏകദേശം 206 തസ്തികകളിലാണ് അവസരം.
ന്യൂസീലൻഡിൽ ഹെൽത്ത് കെയർ അസിസ്‌റ്റന്റ്, ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലകളിലായി 440 ഒഴിവുണ്ട്. ഹെൽത്ത് കെയർ അസിസ്റ്റന്റ്റിന് ബിരുദമാണു യോഗ്യത. ബിഎസ്‌സി നഴ്‌സിങ് അധികയോഗ്യതയാണ്. 1,00,000- 1,75,000 രൂപയാണു ശമ്പളം. ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിൽ മെക്കട്രോണിക് ടെക്‌നിഷ്യൻ തസ്‌തികയിൽ 400 ഒഴിവുണ്ട്. ഡിപ്ലോമയാണ് യോഗ്യത. ശമ്പളം 2,50,000-3,50,000 രൂപ.
ന്യൂസീലൻഡിലെ ഹെൽത്ത് കെയർ അസിസ്‌റ്റന്റ് തസ്തികയിലുൾപ്പെടെ 1,766 ഒഴിവിലേക്ക് ട്രാൻസ്ജെൻഡർ വ്യക്‌തികൾക്കും അപേക്ഷിക്കാം.
എൻജിനീയറിങ് -17,371, സെയിൽസ് ആൻഡ് മാർക്കറ്റിങ്-1,566, ബിസിനസ് അഡിനിസ്ട്രേഷൻ-1,325, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്-731, വിദ്യാഭ്യാസം-519, ഹെൽത്ത് ആൻഡ് കെയർ സർവീസസ്-70 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവുകൾ.
കേരള നോളജ് ഇക്കോണമി മിഷൻ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസിൽ റജിസ്‌റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്‌ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. അവസാനതീയതി ഉൾപ്പെടെ വിശദവിവരങ്ങൾക്ക് 0471-2737881, 0471-2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടു https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.