ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം.
പ്രായപരിധി: 40 വയസ്സ്
ദിവസ വേതനം: 675 രൂപ.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) മലപ്പുറം: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം, ചൈൽഡ് ഹുഡ് ഇമോഷണൽ ഡിസോർഡേഴ്സ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
2024 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്.
യോഗ്യരായവര്‍ക്കായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റില്‍ വെച്ച് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കും.