ഡിഗ്രി, ബി.എഡ്, എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് 12.30 ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം.
ഫോണ്‍ : 9446153019, 9447887798
🛑ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
++++++++
അപേക്ഷകർ ബിബിഎ/എംബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന യോഗ്യതയും ഉള്ളവരായിരിക്കണം. കൂടിക്കാഴ്ച സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം, വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.