കേരളത്തിൽ ഐഒബി- 24,
യൂണിയൻ ബാങ്ക്-22 എന്നിങ്ങനെയാണ് ഒഴിവ്.
▪️യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനമോ ജോലിപരിചയമോ ലഭിച്ചവർ അപേക്ഷിക്കേണ്ട.
പ്രായം: (2024 ഓഗസ്റ്റ് ഒന്നിന്) 20- 28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർ ക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹ മോചിതരായ വനിതകൾക്കും ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും (ഒബ്ജക്ടീവ്), ലോക്കൽ ലാം : ഗ്വേജ് ടെസ്റ്റുമുണ്ട്. പത്താം ക്ലാസ്/ 12-ാം ക്ലാസ് തലത്തിൽ പ്രാദേശിക ഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (മാർക്ക് ഷീറ്റ്) ഹാജരാക്കു ന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റില്ല.
അപേക്ഷാഫീസ്: 800 രൂപ (പട്ടിക വിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്ന ശേഷിക്കാർക്കു 400 രൂപ)
മറ്റുവിവരങ്ങൾ:
▪️ഐഒബിയിൽ ഈമാസം 10 വരെ അപേക്ഷിക്കാം. ആദ്യം
www.nats.education.gov.in എന്ന
അപ്രന്റിസ്ഷിപ് പോർട്ടൽ വഴി റജിസ്‌റ്റർ ചെയ്യണം. തുടർന്ന് എൻഎടി
എസ് എൻറോൾമെൻ്റ് നമ്പർ സഹിതം www.bfsissc.com എന്ന വെബ്സൈറ്റിലെ ഐഒബി അപ്രന്റിസ്ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.iob.in. സ്റ്റൈപൻഡ് മെട്രോ ശാഖകളിൽ മാസം 15,000 രൂപ, അർബൻ ശാഖക ളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.
▪️യൂണിയൻ ബാങ്കിൽ ഈമാസം 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.apprenticeshipindia.gov.in, www.nats.education.gov.in അപ്രൻ്റിസ്‌ഷിപ് പോർട്ടലുകൾ വഴി റജിസ്‌റ്റർ ചെയ്യണം. ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും:
www.unionbankofindia.co.in.
സ്വന്തം സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കണം.
▪️റ്റൈപൻഡ്: 15,000 രൂപ