പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.
താൽക്കാലിക ഒഴിവ്

കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഒരു ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/


ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫീസിൽ ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04602 225450, 9497639626

ലാബ് അസിസ്റ്റന്റ് അഭിമുഖം

പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന്റെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബോറട്ടറിയിൽ ആർകെവിവൈ സോയിൽ ഹെൽത്ത് കാർഡ് സ്കീമിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ദിവസ വേതനാടിസ്ഥാനത്തിൽ (പരമാവധി 90 ദിവസം വരെ) ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന്റെ മുമ്പാകെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. മണ്ണ് പരിശോധന ലാബുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ‘നിയുക്തി’ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

അക്കാദമിക് കോർഡിനേറ്റർ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജി സീനിയർ അക്കാദമിക് കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തെ അക്കാദമിക പരിചയവും, ഭരണ നിർവഹണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പരിചയസമ്പന്നരായ ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂൾ പ്രഥമധ്യാപകരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. അപേക്ഷകൾ ബയോഡേറ്റ സഹിതം ഡയറക്ടർ, എസ്.ഐ.ഇ.ടി, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് മുമ്പ് സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain