കണ്ണൂർ: ഇരിട്ടി താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽഎ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ എൽഎ കിൻഫ്ര-രണ്ട് ഓഫീസിൽ ബയോഡാറ്റാ സഹിതം സമർപ്പിക്കണം.
🔰പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ ഒഴിവുള്ള 8 താൽക്കാലിക ബോണ്ടഡ് ലക്ചറർ, നഴ്സിംഗ് ട്യൂട്ടർ തസ്തികകളിൽ നേരിട്ട് അഭിമുഖം നടത്തുന്നു.
സർക്കാർ നഴ്സിംഗ് കോളേജുകളിൽ നിന്ന് എം എസ് സി നഴ്സിംഗ് പാസായ യോഗ്യരായ വിദ്യാർഥികൾക്കോ / അവരുടെ അഭാവത്തിൽ സ്വാശ്രയ കോളേജുകളിൽ നിന്നും എം എസ് സി നഴ്സിംഗ് വിജയിച്ച കെ എൻ എം സി രജിസ്ട്രേഷനുള്ള വിദ്യാർഥികൾക്കോ ലക്ചർ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
2022-23 അധ്യയന വർഷം എം എസ് സി നഴ്സിംഗ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് എന്നതിന് അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്. പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റ് ആയി നല്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി സെപ്റ്റംബർ 24, 25, 26 തീയതികളിൽ രാവിലെ 11.30 ന് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നഴ്സിംഗ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധി ക്രമത്തിൽ കരാറടിസ്ഥാനത്തിലാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.
പ്രതിമാസ സ്റ്റൈപ്പന്റ് 25,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ / സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം എസ് സി നഴ്സിംഗ് വിജയകരമായി പൂർത്തീകരിച്ചതും കെഎൻഎംസി രജിസ്ട്രേഷനും അനിവാര്യമാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 24, 25, 26 തീയതികളിൽ രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായിനമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. 9746789505