നാഷണൽ ആയുഷ് മിഷൻ നിയമനം നടത്തുന്നു

നാഷണൽ ആയുഷ് മിഷൻ നിയമനം നടത്തുന്നു

കണ്ണൂർ: നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടിപർപ്പസ് വർക്കർ (എം പി ഡബ്ല്യു) തസ്തികയിൽ അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ നിയമനം.

40 വയസ്സിൽ താഴെയുള്ള ജി എൻ എം, ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് സെപ്റ്റംബർ 19ന് പകൽ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.

🔰ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.

പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ.

സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.

പ്രായം 40 വയസ് കവിയരുത്.
എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവിന് അർഹത ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് കോളജിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain