കേരള വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഓഫീസർ ആവാം

കേരള വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഓഫീസർ ആവാം.
കേരള പി എസ് സി കേരള ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റിലെ (കേരള വനം വന്യജീവി വകുപ്പ് )റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 2
യോഗ്യത: സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

പ്രായം: 19 - 31 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം
പുരുഷന്മാർ: 163 cms
സ്ത്രീകൾ: 150 cms

ശമ്പളം: 55,200 - 1,15,300 രൂപ


ഉദ്യോഗാർത്ഥികൾ 277/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

🔰കണ്ണൂർ: തോട്ടട ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ആവശ്യമുണ്ട്.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ആറുമാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ള ഈഴവ / തീയ്യ / ബില്ലവ വിഭാഗത്തിലുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ ആറിന് 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.

ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഈഴവ/ തീയ്യ / ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കുന്നതാണ്.
മുൻഗണന വിഭാഗത്തിലുള്ളവർ ആയത് തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain