പ്രായപരിധി 40 വയസ്. ഉദ്യോഗാർത്ഥികൾ 30-09-2024 ന് (തിങ്കൾ) വൈകുന്നേരം 5.00 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ സെർട്ടിഫിക്കറ്റിന്റെ പകർപ്പ് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.
അറ്റെൻഡർ യോഗ്യത പത്താം ക്ലാസ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
🔺മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതിഃ സെപ്തംബര്‍ 30.
അപേക്ഷ അയക്കേണ്ട വിലാസം: പ്രൊജക്ട് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ മലപ്പുറം