കേരളത്തിലെ ലുലു ഗ്രൂപ്പിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചിയിലാണ് ഒഴിവുകൾ
ബയർ, വിഷ്വൽ മർച്ചൻഡൈസർ, മർച്ചൻഡൈസ് പ്ലാനർ, QC/Fit ടെക്നീഷ്യൻ തുടങ്ങിയ വിവിധ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
താൽപര്യമുള്ളവർ സെപ്റ്റംബർ 12ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔰ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലുകൾ, സി എച്ച് സി, എഫ് എച്ച് സി, ജനറൽ ഹോസ്പിറ്റലുകൾ എന്നിവയിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗ് അപ്രന്റിസ്: യോഗ്യത ബിഎസ്സി/ജനറൽ നഴ്സിംഗ്, പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം ബിഎസ്സി നഴ്സിംഗ് 18,000 രൂപ, ജനറൽ നഴ്സിംഗ് 15,000 രൂപ.
ബിഎസ്സി നഴ്സിംഗ് ഉദ്യോഗാർഥികളെ പൂർണമായും പരിഗണിച്ച ശേഷമാവും ജിഎൻഎം ചെയ്തവരെ പരിഗണിക്കൂ.
പാരാമെഡിക്കൽ അപ്രന്റീസ്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസായിരിക്കണം.
പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം 12000 രൂപ.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ പകർപ്പ് ഉളളടക്കം ചെയ്ത് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.