എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ ഇന്റർവ്യൂ നടത്തുന്നു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ ആറിന് അഭിമുഖം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.
മംഗലാപുരം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി തസ്തികയിലേക്ക് 120 ഒഴിവുകളുണ്ട്.
കൂടാതെ കണ്ണൂർ ജില്ലയിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡ്രൈവർ (എൽഎംവി) എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. 

യോഗ്യത: ബി ഇ, ബിടെക്, ബിസിഎ/എംസിഎ, ബിബിഎ, ബിബിഎം, ബി.കോം, പ്ലസ് ടു.
യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. 

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain