മൃഗസംരക്ഷണ വകുപ്പിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.

മൃഗസംരക്ഷണ വകുപ്പ് വാക് ഇന്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപമെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾ 0483 2734917 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും

കാവല്‍ പദ്ധതിയില്‍ കേസ് വര്‍ക്കര്‍,

 പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.


സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോൺ: 7736 841 162.

സൈക്കോളജി അപ്രൻറീസ് നിയമനം

എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain