സിഡിറ്റ് സ്‌കാനിംഗ് അസിസ്റ്റന്റ് ആവാൻ അവസരം

സിഡിറ്റ് സ്‌കാനിംഗ് അസിസ്റ്റന്റ് ആവാൻ അവസരം
ഒഴിവുള്ള ജില്ലകൾ
വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് 

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റിലൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരെ വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലേക്ക് താല്‍കാലികമായി പരിഗണിക്കുന്നതിനായുള്ള പാനല്‍ തയ്യാറാക്കുന്നു.

താല്പര്യം ഉള്ളവർ മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കുക

▪️പത്താംക്ലാസ് വിജയമാണ് യോഗ്യത.
▪️കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.
 ▪️പകല്‍ /രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന.

പൂര്‍ത്തീകരിക്കുന്ന ജോലിക്കു അനുസൃതമായി പ്രതിഫലം ലഭിക്കും. അര്‍ഹരായവര്‍ www.cdit.org-ല്‍ സെപ്റ്റംബര്‍ 18ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ശേഷം.

ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain