നാളെ മുതൽ കേരളത്തിൽ നേടാവുന്ന സർക്കാർ താത്കാലിക ജോലി ഒഴിവുകൾ - temporary job vacancies
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് ചുവടെ നൽകിയിരിക്കുന്നത്, ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
കെയർ ടേക്കർ നിയമനം
തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മുഴുവൻ സമയ കെയർ ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ സെപ്തംബർ 5 ന് വൈകീട്ട് 5 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2384037
ഡോക്ടർമാരുടെ അഡ്ഹോക്
നിയമനം: വാക് ഇൻ ഇൻറർവ്യു
ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിടയുള്ളതുമായ ഒഴിവുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക എം ബി ബി എസ് ഡോക്ടർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യുവാൻ താൽപര്യമുള്ള എം ബി ബി എസ് ഡോക്ടർമാർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂരിൽ ഹാജരാകണമെന്ന് ഡി എം ഒ അറിയിച്ചു. ഫോൺ : 0497 2700709.
പരിശീലക ഒഴിവ്
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും, രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ രസതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസർ) താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ കെമിസ്ട്രി ബിരുദാനന്തര ബിരുദമാണ് യോഗ്യത.
നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി സെപ്റ്റംബർ 5 ന് രാവിലെ 10 ന് അഭിമുഖത്തിനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2300484, 0471 2300485
അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് ബിരുദധാരികളിൽ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു.
ഒരു വർഷമാണ് കാലാവധി. സെപ്റ്റംബർ 9ന്, രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.cdckerala.org,
ഫോൺ: 0471 2553540
കരിയർ ഏജന്റ് നിയമനം
കണ്ണൂർ: ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.