യോഗ്യത: 15 വർഷത്തിൽ കുറയാത്ത സേവനമുള്ള മുൻ സൈനികൻ ( ESM)
പ്രായപരിധി: 50 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 21,175 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
🔰തിരുവനന്തപുരം: അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി സെപ്റ്റംബർ അഞ്ച് രാവിലെ 10ന് നെടുമങ്ങാട് മഞ്ച് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും.
ഹയർസെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ബയോഡാറ്റയോടൊപ്പം ഓറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.