പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍

 പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍


ആശുപത്രി അറ്റന്‍ഡന്റ് നിയമനം
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില്‍ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താസമിക്കുന്നവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തും. പ്രതിമാസ വേതനം 36,000 രൂപ. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർ.സി.ഐ അംഗീകാരം, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 10 ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 – 2553540.

അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് ബിരുദധാരികളിൽ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വർഷമാണ് കാലാവധി. സെപ്റ്റംബർ 9ന്, രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.
അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും

ഫാര്‍മസിസ്റ്റ് നിയമനം
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്പായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കണം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും.
കരിയർ ഏജന്റ് നിയമനം
കണ്ണൂര്‍ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700

താൽക്കാലിക ഒഴിവ്
കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും. സർക്കാർ ഹോമിയോ ആശുപത്രി / ഡിസ്പെൻസറി ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain