ഹരിതകർമ്മസേന പദ്ധതി നിർവഹണത്തിനായി കുടുംബശ്രീ വഴി നിയമിക്കുന്നു.

ഹരിതകർമ്മസേന പദ്ധതി നിർവഹണത്തിനായി ജില്ലാ കോ-ഓർഡിനേറ്ററെയും സി.ഡി.എസ് കോ-ഓർഡിനേറ്ററെയും കുടുംബശ്രീ വഴി നിയമിക്കുന്നു.

ഒരു വർഷത്തേക്കാണു നിയമനം. ജില്ലാ കോ-ഓർഡിനേറ്ററുടെ ഒരൊഴിവും സി.ഡി.എസ്. കോഡിനേറ്ററുടെ 71 ഒഴിവുമാണുള്ളത്. 

കുടുംബശ്രീ അയൽക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന.
പ്രായപരിധി 25-40 വയസ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ടുവർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം എന്നിവയാണ് ഹരിത കർമ്മസേന ജില്ലാ കോ-ഓർഡിനേറ്ററുടെ യോഗ്യത.

 ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാഫീസായി കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകൾ സെപ്റ്റംബർ 13 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം -2 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക വെബ്സൈറ്റ് :www.kudumbashree.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain