വിവിധ ജില്ലകളിൽ ആയി വന്നിട്ടില്ല ആശാ വർക്കർ അങ്കൺവാടി ജോലി ഒഴിവുകൾ

വിവിധ ജില്ലകളിൽ ആയി വന്നിട്ടില്ല ആശാ വർക്കർ/അങ്കൺവാടി ജോലി ഒഴിവുകൾ ജോലി വിവരങ്ങൾ വായിച്ച ശേഷം നേരിട്ട് ഉടനെ ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ആശാ വർക്കർ ഒഴിവ്

തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്. 

സെപ്തംബർ 12 ഉച്ചതിരഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. 
യോഗ്യത എസ്.എസ്.എൽ.സി, പ്രായം 25 നും 45 നും ഇടയിൽ.

വിവാഹിതരായിരിക്കണം. നഗരസഭയിലെ 13-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ എന്നിവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഇന്റർവ്യൂവിന് എത്തേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക് 04862 222630

🛑 അങ്കൺവാടി വർക്കർ/ഹെൽപ്പർ

ഐ.സി.ഡി.എസ് ഏറ്റുമാനൂർ അഡീഷണൽ പരിധിയിൽ വരുന്ന ആർപ്പൂക്കര പഞ്ചായത്തിലെ അങ്കൺവാടികളിൽ നിലവിൽ ഒഴിവുള്ളതും ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കൺവാടി വർക്കർ / ഹെൽപ്പർ തസ്തികകളിൽ ആർപ്പൂക്കര ഗ്രാമ പഞ്ചായത്തുവാസികളായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 

ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകണം. 46 വയസ് കവിയരുത്. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും മുൻ പരിചയം ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷം ഇളവ് ലഭിക്കും. 

അങ്കണവാടി വർക്കർക്കു എസ്.എസ്.എൽ.സി./പത്താം തരം തുല്യത കോഴ്സ് ജയമാണ് യോഗ്യത ബാല സേവിക ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്. നഴ്സറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർ, മുൻ പരിചയമുള്ളവർ, ക്ഷേമസ്ഥാപന അന്തേവാസികൾ, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിധവകൾ, ബിപിഎൽ/ മുൻഗണന വിഭാഗം റേഷൻ കാർഡ് ഉള്ളവർ എന്നിവർക്കും പരിഗണന ലഭിക്കും. 

ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിയുന്നവരാകണം; എസ്എസ്എൽസി ജയിച്ചവർ അർഹരല്ല. നിർദിഷ്ടമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഏറ്റുമാനൂർ അഡിഷണൽ തിരുവാർപ്പ് പി.ഒ. കോട്ടയം - 686020 എന്നി വിലാസത്തിൽ സെപ്റ്റംബർ 28 വൈകിട്ടു നാലുമണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്ന് അറിയാം. ഫോൺ: 7510162787

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain