താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മുതൽ ഒഴിവുകൾ.

ഡാറ്റ  എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്


മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.

ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയം, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്സ് കൗൺസില്‍ രജി‌സ്ട്രേഷൻ എന്നിവയാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത.

പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇരു തസ്തികകളിലും മുന്‍ഗണന ലഭിക്കും.

സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എന്‍ട്രി ഓപ്പേറേറ്റര്‍ തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും.

മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ.

🔰മലപ്പുറം: മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിങ്, ഓട്ടോമൊബൈല്‍, കാര്‍പ്പെന്ററി, വെല്‍ഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐയാണ് യോഗ്യത.

ടര്‍ണിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 നും ഓട്ടോമൊബൈല്‍ ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനും കാര്‍പ്പെന്ററി ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 9.30 നും വെല്‍ഡിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 11.30 നും ഫിറ്റിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിനും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain