പരീക്ഷയില്ലാതെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ.

പരീക്ഷയില്ലാതെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

 താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 8ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഓഫീസ് ട്രെയിനി അഭിമുഖം
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. കൊമേഷ്യൽ പ്രാക്ടീസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ 3 വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വനിതാ പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാകണം.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠാപുരം, കതിരൂര്‍, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍ നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2025 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ഹോണറേറിയം 12000 രൂപ. പ്രവൃത്തി സമയം വൈകീട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. ബിരുദവും ബിഎഡുമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബില്‍ കരാർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ,
+++++
തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain