ഇന്ത്യൻ ഓയിലിൽ ജോലി നേടാൻ അവസരം| 12 ലോ ഓഫീസർ
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ലോ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.12 ഒഴിവുണ്ട്. നിയമനം രാജ്യത്തെ ഏത് യൂണിറ്റിലും അനുബന്ധ സ്ഥാപനങ്ങളിലും ലഭിക്കാം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.
യോഗ്യത വിവരങ്ങൾ:
ഏതെങ്കിലും വിഷയത്തിൽ ബിരുദവും നിയമത്തിൽ ബാച്ചിലർ ബിരുദവും.
അല്ലെങ്കിൽ പഞ്ചവത്സര എൽ.എൽ.ബി.
60 ശതമാനം മാർക്കോടെ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) നേടിയതായിരിക്കണം യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകർ 2023 ഡിസംബറിൽ നടന്ന പി.ജി ക്ലാറ്റ്- 2024 എഴുതിയവരായിരിക്കണം.
പ്രായം : 2024 ജൂൺ 30- 30 വയസ്സ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)
ശമ്പള സ്റ്റെയിൽ: 50,000-1,60,000 രൂപ.
ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 8. വിശദവിവരങ്ങൾ https://iocl.com-ൽ ലഭിക്കും.