പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്,
റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വാക് ഇന്‍ ഇന്റര്‍വ്യു
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്,
റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്റ്റ് ഏജന്റുമാരെയും,
ഫീല്‍ഡ് ഓഫീസര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 14 നു രാവിലെ 10 മണി മുതല്‍ 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കാം
ആലപ്പുഴ പോസ്റ്റല്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന അരൂര്‍, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള യോഗ്യരായ അപേക്ഷകര്‍ അന്നേ ദിവസം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ ഹാജരാകണം.
ഡയറക്റ്റ് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയായവരും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത 10ആം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം.
അഭ്യസ്തവിദ്യരും സ്വയംതൊഴില്‍ സംരംഭകരുമായ ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍, അംഗനവാടി ജീവനക്കാര്‍, മഹിളാ മണ്ഡല്‍ പ്രവര്‍ത്തകര്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍, പഞ്ചായത്ത് അംഗങ്ങള്‍ മുതലായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളില്‍ നിന്ന് ഉള്‍പ്പെടെ വിരമിച്ച കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, ഗ്രാമീണ്‍ ഡാക് സേവകര്‍ മുതലായ വിഭാഗങ്ങള്‍ക്ക്
ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
അഭിമുഖത്തിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ ബയോഡാറ്റ dopli4alappuzha@gmail.com എന്ന അഡ്രസ്സില്‍ മെയില്‍ ആയോ, 8547680324 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമായോ ഒക്ടോബര്‍ 13 വരെ നല്‍കാം.