വിവിധ ജില്ലകളിലായി കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നേടാം.

വിവിധ ജില്ലകളിലായി കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നേടാം.
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ നിങ്ങളുടെ ജില്ലയിലും ജോലി, ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു നോക്കുക, ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക.

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യു ഡിവിഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍ പി.ഒ 671123 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30 നകം ലഭ്യമാക്കണം.  
ഫോണ്‍ : 8547266770. ഇമെയില്‍ ഐ ഡി - eelsgd@gmail.com 

🔺കരാർ നിയമനം

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഫ്ളീറ്റ് മാനേജർ-മെയിന്റനൻസ് തസ്തികയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. 
യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ ഡിഗ്രി/ഡിപ്ലോമയും എംഇഒ ക്ലാസ് ഒന്ന് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി). 45 വയസ്സിൽ താഴെ പ്രായമുള്ള (ഇളവുകൾ അനുവദനീയം) ബോട്ട് /ഷിപ്പ്/ഷിപ്പ് യാർഡ് ഫീൽഡിൽ 12 വർഷത്തെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം.

🔺 താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (പുരുഷൻ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത പിഡിസി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവും. വയസ്സ് 18-41. അംഗീകൃത വയസ്സിളവ് ബാധകം.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ 30 നകം പേര് രജിസ്റ്റർ ചെയ്യണം.

🔺 അസാപ് കേരളയിൽ ട്രെയിനർ

അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620

🔺വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 28 നുള്ളിൽ സമർപ്പിക്കേണ്ടതാണ്. 

ഉദ്യോഗാർഥികൾ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉൾപ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in 

🔺കെക്സോണിൽ നിയമനം
 
കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലിൽ 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.

🔺 അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്, ഡ്രോയിങ്ങിൽ/പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിരിക്കണം, യോഗ്യതാ പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 

വയസ് 18-40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

🔺കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽഡി ടൈപ്പിസ്റ്റ്

ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ. 686002 എന്ന വിലാസത്തിൽ ലഭിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain