ഒഴിവുകൾ ജില്ലകൾ
കാറ്റഗറി നമ്പർ: 362/2024-367/2024 പ്രകാരം ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ, ഒബിസി, എസ്.ഐ.യു.സി നാടാർ, ധീവര, മുസ് ലിം, എസ്.സി.സി.സി തുടങ്ങിയ സംവരണ വിഭാഗക്കാർക്കാണ് ഒഴിവുകൾ. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസർഗോഡ്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലാണ് ഒഴിവുള്ളത്.
ശമ്പളം : 23,000 രൂപ മുതൽ 50,200 രൂപ
പ്രായo: 18 മുതൽ 39 വയസ് വരെ. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത വിവരങ്ങൾ:
ഏഴാം ക്ലാസ് വിജയം. (ഡിഗ്രി ഉണ്ടായിരിക്കരുത്) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിന് കീഴിൽ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത എക്‌സ്‌പീരിയൻസ്.
അപേക്ഷ വിവരങ്ങൾ
ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.
അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കാൻ ശ്രമിക്കുക.