ആയുഷ് മിഷൻ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം.

ആയുഷ് മിഷൻ  ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം.
ആയുഷ് മിഷനിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. ഫോൺ: 0471 2474550.

ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബില്‍ കരാർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ,


യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain