പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് റിസേഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ ഓക്‌സിലറിഗ്രൂപ്പ് അംഗം ആയവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.
യോഗ്യത മാനദണ്ഡം
അപേക്ഷക കുടുംബശ്രീ അയൽക്കൂ’ത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോആയിരിക്കണം, എംഎസ്‌ഡബ്യൂ / എംബിഎ (എച്ച്ആർ)എംഎ സോഷ്യോളജി/ ഡെവലെപ്മെന്റ്റ് സ്റ്റഡീസ് ആണ് യോഗ്യത, പ്രവൃത്തി പരിചയം – 3 വർഷം, പ്രതിഫലം പ്രതിമാസം 25000/-രൂപ, പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കഴിയാൻ പാടില്ല.

അപേക്ഷിക്കുന്ന രീതി

ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം. പ്രവർത്തന മികവിന് അനുസരിച്ച് കാലാവധി നീട്ടിനൽകും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയർപേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ് ചെയർപേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ 
തപാൽ മുഖേനയോ ഒക്ടോബർ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാമിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, പിൻ – 685603 എന്ന വിലാസത്തിൽ സമർപ്പിക്കണം.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടഅംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ ‘ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിലെ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്ററുടെ മേൽവിലാസം എന്നിവ http://www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain