ദിവസ ശമ്പള അടിസ്ഥാനത്തിൽ സിഡിറ്റിൽ ജോലി നേടാം.

ദിവസ ശമ്പള അടിസ്ഥാനത്തിൽ സിഡിറ്റിൽ ജോലി നേടാം.
സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതനാ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗസ്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി നാളെ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കുക 

ശമ്പളം : പ്രതിദിനം 320 രൂപ വേതനമായി നൽകും

ഒക്ടോബർ 23 രാവിലെ 11.30ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ആറാം നിലയിലുളള ആർ.ടി.ഒ (എൻ.എസ്) കോൺഫറൻസ് ഹാളിലാണ് അഭിമുഖം നടക്കുന്നത്.

സമാന ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. ഫോൺ നമ്പർ 95629 65123


ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത- പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യന്‍ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 12നകം chcmuliyar@gmail.com എന്ന ഇമെയിലിലോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. 
വിലാസം : കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍, ബോവിക്കാനം 671542

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസ് (എംസിഇഎ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ ഓപ്പൺ കാറ്റഗറിയിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താത്കാലികമായി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 23 ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ/എൻജിനിയറിങ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain