കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

 വാട്ടർ മെട്രോയിൽ നിരവധി ഒഴിവുകൾ



കേരള സർക്കാരിൻ്റെയും KMRLൻ്റെയും സംയുക്ത സംരംഭം കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

അസിസ്റ്റൻ്റ് ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ- മെക്കാനിക്കൽ, ഫിറ്റർ- എഫ്ആർപി, എഞ്ചിനീയർ (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്), ടെർമിനൽ കൺട്രോളർ, ഫ്ലീറ്റ് മാനേജർ (മെയിൻ്റനൻസ്), ബോട്ട് ഓപ്പറേഷൻ ട്രെയിനി, കൺസൾട്ടൻ്റ് (സിവിൽ), ജൂനിയർ കൺസൾട്ടൻ്റ് (ITMS &PCS) തുടങ്ങിയ വിവിധ തസ്തികയിലായി 149 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് കൂടെ ITI/ പ്ലസ് ടു/ ITI/ ITC/ BE/ BTech/ BSc/ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം

അപേക്ഷ ഫീസ്: ഇല്ല

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


2) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനറ്റിക്സ് വിഭാഗത്തിനു കീഴിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം ഉണ്ടാവണം.

എം.എസ്.സി നഴ്സിംഗ്, ഐസിഎംആർ / ഡിഎച്ച്ആർ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോൺ / പീഡിയാട്രിക്സ് പ്രോജക്ടുകളിൽ സേവന പരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക്ക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം എന്നിവയിൽ പ്രവർത്തി പരിചയം, ഡാറ്റ കളക്ഷൻ ആൻഡ് മാനേജ്‌മെന്റിൽ പ്രവർത്തി പരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രതിമാസ വേതനം 28,000 + എച്ച്ആർഎ.

കരാർ കാലാവധി ഒരു വർഷം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain